മലബാർ ബി.എഡ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് രൂപവത്കരിച്ചു

പേരാവൂർ : മലബാർ ബി.എഡ് ട്രെയിനിങ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് രൂപവത്കരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. നഫീസ ബേബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇന്ദു.കെ. മാത്യു അധ്യക്ഷത വഹിച്ചു.
യൂണിറ്റിന്റെ ഭാഗമായ സോപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. “അക്ഷരം ഡിജിറ്റൽ സാക്ഷരത” എന്ന പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം മാനേജർ വത്സൻ മഠത്തിൽ നടത്തി. വാർഡ് മെമ്പർ റീന മനോഹരൻ, എ.സി. മോഹനൻ, പി.വി. പ്രകാശൻ, ബി. മേഘന, പ്രോഗ്രാം ഓഫീസർ പ്രീത കുര്യാക്കോസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദീപമോൾ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.