മലയാളി യുവതി മക്കയിൽ അന്തരിച്ചു

Share our post

ഉംറ കർമത്തിനെത്തിയ മലയാളി യുവതി മക്കയിൽ അന്തരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീക്കിൻ്റെ മകൾ നജാ ഫാത്തിമയാണ് മരിച്ചത്. 17 വയസായിരുന്നു.

മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയാതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമയ്യാ ബീവിയാണ് മാതാവ്. മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ എന്നിവർ സഹോദരങ്ങളാണ്. ജിദ്ദ കെ.എം.സി.സി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!