സ്‌കൂട്ടർ മോഷ്ടിച്ച പേരാവൂർ സ്വദേശികൾ വയനാട്ടിൽ അറസ്റ്റിൽ

Share our post

മാനന്തവാടി: വള്ളിയൂർക്കാവ് റോഡിൽ സബ് കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ടംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ സ്വദേശികളായ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ പ്രഷീദ് (19),രഞ്ജിത്ത് (അമ്പാടി 19) എന്നിവരാണ് പിടിയിലായത്.

മോഷ്ടിച്ച സ്കൂട്ടർ ഇവർ പേരാവൂരിന് സമീപം ഉപേക്ഷിച്ചി രുന്നു. മാനന്തവാടി പോലിസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മോഷണമടക്കം കണ്ണൂർ ജില്ലയിലെ വിവിധ കേസുകളിൽ പ്രതിയാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.

ചില വ്യാപാര സ്ഥാപനങ്ങളിലും ഇവർ മോഷ്ടിക്കാൻ കയറിയിരുന്നതായി സൂചനയുണ്ട്. അതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, എസ്.ഐ. സോബിൻ, എ.എസ്.ഐ സുരേഷ്, എസ്. സി.പി. ഒ സെബാസ്റ്റ്യൻ, സി.പി ഒമാരായ ഗിരീഷ്, അഫ്സൽ, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!