Connect with us

Kannur

സമയക്രമീകരണം പാളി; യുദ്ധമുറികളായി തീവണ്ടികള്‍, ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല

Published

on

Share our post

കണ്ണൂര്‍: സമയക്രമീകരണത്തില്‍ വന്ന പാളിച്ചകൂടിയായതോടെ പരശുറാം അടക്കമുള്ള തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ യുദ്ധമുറികള്‍ക്ക് സമാനമായി. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല.

ഗുസ്തിപിടിച്ചും തിങ്ങിനിറഞ്ഞു നില്‍ക്കുന്നവരെ ചവിട്ടിയകറ്റിയും മാത്രമേ ജനറല്‍ കോച്ചുകളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയൂ. ചവിട്ടും കുത്തും ഏറ്റുവാങ്ങുന്ന യാത്രയില്‍ ശ്വാസംകിട്ടാത്ത കുട്ടികളുടെ നിലവിളിയും കേള്‍ക്കാം.

ദീര്‍ഘ ദൂര വണ്ടികള്‍ക്കായി പിടിച്ചിട്ടുതുടങ്ങിയതോടെ ശ്വാസംകിട്ടാതെ പല സ്റ്റേഷനുകളിലും കാത്തുകിടക്കേണ്ട ഗതികേടിലാണ് മറ്റു വണ്ടികളിലെ യാത്രക്കാര്‍. റെയില്‍വേ ഓപ്പറേറ്റിങ് വിഭാഗം ഒന്നു മിനക്കെട്ടാല്‍ ഈ വാഗണ്‍ ട്രാജഡി ഒഴിവാക്കാം. വണ്ടി സമയങ്ങളെ മുന്നോട്ടും പിന്നോട്ടും പുനഃക്രമീകരിച്ചാല്‍ ഗുണം യാത്രക്കാര്‍ക്ക് കിട്ടും. റെയില്‍വേക്ക് വരുമാന വര്‍ധനയും.

തിങ്കളാഴ്ച വൈകീട്ട് 6.13-ന് കോഴിക്കോട്ട് എത്തേണ്ട കോയമ്പത്തൂര്‍ കണ്ണൂര്‍ എക്സ്പ്രസ് (16608) വൈകിയോടി വന്ന മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ്, നേത്രാവതി എക്സ്പ്രസ്, കോയമ്പത്തൂര്‍-ജബല്‍പുര്‍ എന്നീ നോണ്‍ സ്റ്റോപ്പ് വണ്ടികള്‍ക്ക് വേണ്ടി പിടിച്ചിട്ടു. രാത്രി 7.20-ഓടെയാണ് വണ്ടി കോഴിക്കോട് വിട്ടത്. വൈകീട്ട് നാലിന് കോഴിക്കോട്ട് എത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പരശുരാം എക്സ്പ്രസ് (16650) പുറപ്പെടുന്നത്.

തിരുവനന്തപുരത്തുനിന്ന് വരുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. പിടിച്ചിടല്‍ ഒഴിവാക്കാന്‍ നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന സമയത്തില്‍ ക്രമീകരണം വരുത്തിയാല്‍ മാത്രം മതി.

ഷൊര്‍ണൂര്‍-കാസര്‍കോട് വണ്ടി വേണം

കൂടുതല്‍ ജനറല്‍ കോച്ചുള്ള ഒരു തീവണ്ടിയെങ്കിലും തിരക്കുള്ള സമയമായ വൈകിട്ട് 5.30-നോടടുത്ത് ഓടിക്കണം. കുറ്റിപ്പുറംമുതല്‍ കണ്ണൂര്‍വരെ സ്ഥിരം യാത്രക്കാരുള്ള റൂട്ടില്‍ ഷൊര്‍ണൂര്‍-കാസര്‍കോട് മെമു വന്നാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും.

അത് വൈകീട്ട് 5.30-നും ആറിനും ഇടയില്‍ കോഴിക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് യാത്ര പുറപ്പെടുകയും ചെയ്യുക. ഈ മെമുതന്നെ രാവിലെ കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് പരശുറാം എക്സ്പ്രസിന് തൊട്ടു മുന്‍പ് ഓടിക്കുന്നതും വലിയ ആശ്വാസമാകും.

പരശുറാം എക്സ്സ്പ്രസിലെയും കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിലെയും തിരക്ക് കുറയ്ക്കാന്‍ കഴിയും. മുന്‍പ് കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ ഓടിച്ച മെമു റേക്ക് ഇപ്പോള്‍ കൊല്ലം ഷെഡില്‍ ഉണ്ടുതാനും.

ജോണ്‍ ബ്രിട്ടാസ് എം.പി. കത്തയച്ചു

തീവണ്ടികളില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. റെയില്‍വേമന്ത്രിക്ക് കത്തയച്ചു. മറ്റു തീവണ്ടികള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടുന്ന രീതി പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങിനിന്നാണ് യാത്ര. വായുസഞ്ചാരംപോലും തടസ്സപ്പെടുന്ന യാത്രയാണിത്. യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറി. എന്നിട്ടും റെയില്‍വേ അധികാരികള്‍ കണ്ടമട്ടില്ല. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിന് അറുതിവരുത്താന്‍ കഴിയൂവെന്ന് എം.പി. കത്തില്‍ വ്യക്തമാക്കി.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!