‘ശ്രദ്ധ’ – ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും, ലഹരിവിരുദ്ധ സംവാദ സദസ്സും നടത്തി

പേരാവൂർ : മലബാർ ബിഎഡ് ട്രെയിനിങ്ങ് കോളേജിൽ ശ്രദ്ധ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും ഗാന്ധിജയന്തി മാസാചരണത്തിൻ്റെ ഭാഗമായി ലഹരിവിരുദ്ധസംവാദ സദസ്സും നടത്തി.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജനീഷ് വി. ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇന്ദു കെ. മാത്യു അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ കെ. ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ് എടുത്തു.
അബിൻ ബാബു ജോസഫ് മോഡറേറ്ററായി. ഷാന പി. വി സ്വാഗതവും അഭിജിത്ത് ദേവൻ നന്ദിയും പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ കെ. ശശികുമാർ, സിഇഒമാരായ ശിവദാസൻ പി. എസ്, പ്രജിൽ, അമീർ എന്നിവർ സന്നിഹിതരായി.