വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അയച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

Share our post

തി​രു​വ​ന​ന്ത​പു​രം: വാ​ട്സ്ആ​പ്പ് വ​ഴി കേ​ര​ള സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് കു​രു​മാ​ത്തൂ​ർ മു​യ്യം സ്വ​ദേ​ശി​ ജ​ഗ​ദീ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി അ​ഡ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്ന് ഇ​യാ​ൾ മ​റ്റ് നി​ര​വ​ധി സ്ത്രീ​ക​ൾ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ വച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!