ജി. ​സു​ധാ​ക​ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ്; 50 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ആവശ്യപ്പെട്ട് ഡി‌​വൈ‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി

Share our post

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജി. ​സു​ധാ​ക​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ഡി‌​വൈ‌​എ​ഫ്‌​ഐ. ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഡി‌​വൈ‌​എ​ഫ്‌​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ൽ ജി. ​സു​ധാ​ക​ര​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും പ്ര​സ്താ​വ​ന തി​രു​ത്തി പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ഡി‌​വൈ‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണ്ണ് മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണം. ഈ ​പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ​മാ​യി ത​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്ന് ജെ​യിം​സ് സാ​മു​വ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എ​മ്മു​മാ​യി അ​ക​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ച്ച്. സ​ലാ​മി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!