സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചു

Share our post

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

സിന്ധു കൃഷ്ണയ്ക്ക് പുറമെ സിമി എന്ന മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിമിയുടെ മകളായ തൻവി സുധീർ അപ്പൂപ്പനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കാനഡയിൽ താമസിക്കുന്ന തൻവി ഗർഭിണിയായതിനാൽ അവസാനമായി അപ്പൂപ്പനെ കാണാൻ നാട്ടിലെത്താൻ കഴിഞ്ഞില്ല. അപ്പൂപ്പന്റെ വിയോഗത്തിനൊപ്പം അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്തതിന്റെ വിഷമവും തൻവി കുറിപ്പിലൂടെ പങ്കുവെച്ചു.

‘അപ്പൂപ്പനെ അവസാനമായി ഒരുതവണ കൂടി കാണാൻ കഴിയാത്തത് ഏറെ വേദനയുണ്ടാക്കുന്നു. ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാതൃത്വത്തിന്റെ കാലം അപ്പൂപ്പനൊപ്പം ചെലവിടാമെന്ന വാക്ക് പാലിക്കാനാകാത്തത് എന്നെ തളർത്തുന്നു. നിങ്ങൾ എല്ലായ്‌പ്പോഴും എനിക്കുവേണ്ടി നിലകൊണ്ടിരുന്നു അപ്പൂപ്പാ… പക്ഷേ അവസാനകാലത്ത് എനിക്ക് ഒപ്പമുണ്ടാകാൻ കഴിഞ്ഞില്ല. നിങ്ങളെ മിസ് ചെയ്യുന്നു അപ്പൂപ്പാ…’ -തൻവി കുറിച്ചു.

സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ മാതാപിതാക്കളെ പരിചയപ്പെടുത്തിയിട്ടുണ്ട്. നാല് വർഷം മുമ്പ് വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണവുമായി അച്ഛനേയും അമ്മയേയും കാണാൻ പോയതും അവർക്ക് ഭക്ഷണം വിളമ്പുന്നതുമെല്ലാം ചിത്രീകരിച്ച് സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!