ഹോം വോട്ടിംഗ് ഇന്ന്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് ഇന്ന് നടക്കും. ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 5138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. ഇരിക്കൂർ മണ്ഡലത്തിലാണ് കൂടുതൽ ഹോം വോട്ടർമാരുള്ളത്. കുറവ് അഴീക്കോടും. ഇരിക്കൂറിൽ -2204 ഹോം വോട്ടർമാരും അഴീക്കോട് 1308 ഹോം വോട്ടർമാരുമാണുള്ളത്. ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്.
റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്. രു സംഘത്തിൽ ണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. ബിഎൽഒയും സംഘത്തിനൊപ്പമുണ്ടാകും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടിംഗ്.
വിവിധ മണ്ഡലങ്ങളിലെ ഹോംവോട്ടർമാരുടെ എണ്ണം: അഴീക്കോട്-1308, ധർമടം-1890, ഇരിക്കൂർ-2204,കല്യാശേരി-1628, കണ്ണൂർ-1473, കൂത്തുപറമ്പ്-1582, മട്ടന്നൂർ-2023, പയ്യന്നൂർ-1767, പേരാവൂർ-1734, തളിപ്പറമ്പ്-2017,തലശേരി-1650.
