പേരാവൂരിൽ യു.ഡി.എഫ് പൊതുയോഗവും റാലിയും
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ നടന്ന റാലിയും പൊതുയോഗവും കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സ്ഥാനാർഥിസണ്ണി ജോസഫ് എം.എൽ.എ, ജൂബിലി ചാക്കോ, ബൈജു വർഗീസ്, സുരേഷ് ചാലാറത്ത്, കെ.പി.ദാസൻ, കെ.സുധാകരൻ, സിറാജ് പൂക്കോത്ത്, ഒമ്പാൻ ഹംസ എന്നിവർ സംസാരിച്ചു.
