ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം: ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു

Share our post

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി കൂ​ടു​ത​ൽ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ക്കു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ, ബി​ഡ​ബ്ല്യു ഇ​എ​ൽ​എം എ​ന്നീ ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​കെ 94,000 ട​ൺ എ​ൽ​പി​ജി വ​ഹി​ക്കു​ന്ന ഈ ​ര​ണ്ട് ക​പ്പ​ലു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തും. ‘ബി​ഡ​ബ്ല്യു ടൈ​ർ’ മാ​ർ​ച്ച് 31-ന് ​മും​ബൈ​യി​ലും, ‘ബി​ഡ​ബ്ല്യു ഇ​എ​ൽ​എം’ ഏ​പ്രി​ൽ ഒ​ന്നി​ന് മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​റാ​നും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ക​പ്പ​ലു​ക​ളെ ക​ട​ത്തി​വി​ടാ​മെ​ന്ന ഇ​റാ​ന്‍റെ തീ​രു​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് തു​ണ​യാ​യ​ത്. നേ​ര​ത്തെ നാ​ല് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തീ​ര​ത്തെ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര, ക​ണ്ട്‌​ല തു​റ​മു​ഖ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ എ​ത്തി​യ​ത്. കൂ​ടാ​തെ യു​എ​ഇ​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ലു​മാ​യി വ​ന്ന ‘ജ​ഗ് ലാ​ഡ്കി’ എ​ന്ന ക​പ്പ​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ന്ദ്ര​യി​ലെ​ത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!