ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷം; അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി

Share our post

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 21 വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, പാ​ല, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സു​ണ്ടാ​കും. ഇ​തി​നു പു​റ​മെ തി​ര​ക്ക​നു​സ​രി​ച്ച് അ​ധി​ക​മാ​യി 13 ബ​സും സ​ജ്ജ​മാ​ക്കും.

ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റ് വ​ഴി​യും ആ​പ്പ് വ​ഴി​യും യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!