ഇന്നലെ നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറിയുടെ 31 ടിക്കറ്റുകൾ ഉൾപ്പെടെ കവർന്നു; 11,750 രൂപയുടെ ടിക്കറ്റുകളും 3500 രൂപയും നഷ്ടപ്പെട്ടു
വാണിയംകുളം ∙ ഇന്നലെ നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ ലോട്ടറിക്കടയിൽ ടിക്കറ്റ് മോഷണം. 31 സമ്മർ ബംപർ ഉൾപ്പെടെ 11,750 രൂപയുടെ ടിക്കറ്റുകളും 3500 രൂപയുമാണ് മോഷണം പോയത്. വാണിയംകുളം കോതകുറുശ്ശി റോഡിനു സമീപത്തെ ‘കുബേരൻ ലോട്ടറീസ്’ എന്ന കടയിലായിരുന്നു മോഷണം.
കണ്ണിയംപുറം സ്വദേശിയായ സൂരജിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളിയാഴ്ച രാത്രി 7നും ശനിയാഴ്ച രാവിലെ 6.30നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം. കടയുടമയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഫൊറൻസിക് സംഘവും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
