പി.എസ്.എഫ് അവധിക്കാല കായിക പരിശീലന ക്യാമ്പ്

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ അക്കാദമികളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ അവധിക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വോളീബോൾ, അത്‌ലറ്റിക്‌സ്, ടേബിൾ ടെന്നീസ്, നീന്തൽ, കളരിപ്പയറ്റ്, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ചെസ്, അത്‌ലറ്റിക്‌സ്, പബ്ലിക്ക്സ്പീക്കിങ്ങ് എന്നിവയിലാണ് പരിശീലനം. ഏപ്രിൽ 16 മുതൽ മെയ് 31 വരെയാണ് ക്യാമ്പ്.

ഏപ്രിൽ 10-നകം രജിസ്ട്രർ ചെയ്യുന്നവർക്കാണ് പ്രവേശനം ലഭിക്കുക. പത്രസമ്മേളനത്തിൽ പി.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, വൈസ്.പ്രസിഡന്റ് ഡെന്നി ജോസഫ്,കോ-ഓഡിനേറ്റർമാരായ ഒ.മാത്യു, ജോണി തോമസ് വടക്കേക്കര എന്നിവർ സംബന്ധിച്ചു. രജിസ്ട്രർ ചെയ്യാൻ ഫോൺ: 90747 27433, 94003 38765.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!