ആദ്യം കാണുന്ന ചാനലുകൾ റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല; പുതിയ ടി.വി റേറ്റിങ് നയം പ്രഖ്യാപിച്ച് കേന്ദ്രം

Share our post

ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനൽ കാഴ്ചക്കാരുടെ എണ്ണമെടുക്കുന്ന പുതിയ റേറ്റിങ് സംവിധാന നയം കേന്ദ്രസർക്കാർ പുറത്തിറക്കി. ടി.വി. റേറ്റിങ് ഏജൻസികളുടെ രജിസ്‌ട്രേഷൻ, പ്രവർത്തനം, ഓഡിറ്റ്, മേൽനോട്ടം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളാണ് വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയത്. പുതിയ നയം 2014-ലെ പഴയ മാർഗനിർദേശങ്ങൾക്ക് പകരമായാണ്. പ്രേക്ഷകരുടെ എണ്ണത്തിൽ വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിലൂടെ പൊതുജനഹിതം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

  • ടി.വി. റേറ്റിങ് ഏജൻസിയായി രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ആസ്തി 20 കോടിയിൽനിന്ന് അഞ്ചു കോടിയാക്കി
  • ഡയറക്ടർ ബോർഡിൽ കുറഞ്ഞത് 50 ശതമാനം സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. ബ്രോഡ്കാസ്റ്റർമാരുമായി ബന്ധമുള്ളവരെ ഒഴിവാക്കും
  • കാഴ്ചക്കാരുടെ പ്രാതിനിധ്യ പരിശോധന 18 മാസത്തിനകം 80,000 വീടുകളിലേക്കും (നിലവിൽ ആറുമാസത്തിനകം) പിന്നീട് 1,20,000 വീടുകളിലേക്കും വ്യാപിപ്പിക്കണം
  • കേബിൾ, ഡി.ടി.എച്ച്, ഒ.ടി.ടി, കണക്ടഡ് ടി.വി. എന്നിവ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡേറ്റ ശേഖരണം നിർബന്ധം
  • ഡേറ്റാ ശേഖരണം ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചാവണം
  • ത്രൈമാസിക ആഭ്യന്തര ഓഡിറ്റും വാർഷിക സ്വതന്ത്ര ഓഡിറ്റും നിർബന്ധമാക്കി
  • 10 ദിവസത്തിനകം പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസറും അപ്പീലറ്റ് സംവിധാനവും നിർബന്ധം
  • ടിവി തുറക്കുമ്പോൾ ആദ്യം ലഭിക്കുന്ന കാഴ്ചകൾ (ലാൻഡിങ് പേജ്) റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല
  • നിയമലംഘനങ്ങൾക്ക് താൽക്കാലിക സസ്‌പെൻഷൻ മുതൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ വരെ ശിക്ഷ
  • ടി.വി. ചാനലുകൾക്കും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കും വെബ്‌സൈറ്റുകളിൽ പ്രേക്ഷക ഡേറ്റ പ്രസിദ്ധീകരിക്കാം

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!