പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്; പൊതുപര്യടനവുമായി സ്ഥാനാർഥികൾ
കണ്ണൂർ: ജില്ലയിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പൂർത്തിയായി ചിഹ്നങ്ങളും അനുവദിക്കപ്പെട്ടതോടെ മത്സരാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ സജീവമായി.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർഥന നടത്തിവന്ന സ്ഥാനാർഥികൾ പൊതുപര്യടനങ്ങളാരംഭിച്ചു. സ്ഥാനാർഥികളുടെ പൊതുപര്യടനങ്ങളിൽ ഓരോ കേന്ദ്രത്തിലെയും സ്വീകരണ യോഗങ്ങളിൽ വൻ ജനാവലിയാണ് പങ്കെടുത്തു വരുന്നത്.
വോട്ടെടുപ്പിന് പതിവിന് വിപരീതമായി ദിവസങ്ങൾ കുറവായതിനാൽ പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനുള്ള സമയക്കുറവുണ്ടെങ്കിലും ഇത് തരണം ചെയ്യുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നു വരുന്നത്.
