നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന പ്രചാരണത്തെക്കുറിച്ച് തനിക്ക് അറിയില്ല: കെ.കെ ശൈലജ

Share our post

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന പ്രചാരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.കെ ശൈലജ. കേരളത്തിലെവിടെയും യുഡിഎഫ് തരംഗമില്ലെന്നും പേരാവൂരിൽ സണ്ണി ജോസഫിനെതിരെ മത്സരിക്കാൻ പാർട്ടി തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ശൈലജ മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ ‘തീപാറും പോരാട്ട’ത്തിലായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. അതേസമയം, മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ശൈലജ ഒഴിഞ്ഞുമാറി.

‘രണ്ട് ടേം വ്യവസ്ഥ പ്രകാരം യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ടതല്ലായിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നോട് ആവശ്യപ്പെടുകയായിരുന്നു. പേരാവൂര്‍ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ മത്സരിക്കാന്‍ എന്റെ പാര്‍ട്ടി എന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്. ഇത് താല്‍പ്പര്യത്തിന്റെയോ താല്‍പ്പര്യമില്ലായ്മയുടേയോ കാര്യമല്ല, മറിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടു. ഞാന്‍ മത്സരിക്കാന്‍ തയ്യാറായി. കേരളത്തിലെവിടെയും യുഡിഎഫ് തരംഗമില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലേറും.’ ശൈലജ വ്യക്തമാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!