ടീ​ച്ച​ർ​മാ​ർ റോ​ഡ് ഷോ ​ന​ട​ത്തി

Share our post

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്യാ​മ​ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ടീ​ച്ച​ർ​മാ​ർ റോ​ഡ് ഷോ ​ന​ട​ത്തി. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി, പേ​രാ​വൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ. ശ്യാ​മ​ള എ​ന്നി​വ​രാ​ണു റോ​ഡ്‌ ഷോ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ചി​റ​വ​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​ബ​ക്ക​ളം, ധ​ർ​മ​ശാ​ല, പ​റ​ശി​നി​ക്ക​ട​വ്, പാ​ടി​ക്കു​ന്ന് വ​ഴി ചെ​ക്യാ​ട്ട് കാ​വി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ട​ന​മാ​യി മ​യ്യി​ൽ ടൗ​ണി​ലെ​ത്തി. ചി​റ​വ​ക്കി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ. ​പ്ര​ദീ​പ​ൻ, കെ.​വി. ഗോ​പി​നാ​ഥ്, കെ. ​സ​ന്തോ​ഷ്, ടി. ​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​യ്യി​ലി​ൽ നി​ന്ന് ഡി​ജെ പാ​ർ​ട്ടി അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന റോ​ഡ് ഷോ ​ടൗ​ൺ ചു​റ്റി മ​യ്യി​ൽ സി​ആ​ർ​സി​ക്ക് മു​ന്നി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. സു​ശീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ടി.​കെ. സു​ലേ​ഖ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പി.​കെ. ശ്യാ​മ​ള ചെ​ക്കി​ക്കു​ളം ച​ട്ടു​ക​പ്പാ​റ സ്കൂ​ൾ, ചെ​റു​വ​ത്ത​ല മൊ​ട്ട മാ​ണി​യൂ​ർ സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ൾ, ബാ​ങ്കു​ക​ൾ, ദി​നേ​ശ് ഗാ​ർ​മെ​ന്‍റ്സ്, അ​പ്പാ​ര​ൽ പാ​ർ​ക്ക്, ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!