വിദ്യാഭ്യാസ വായ്പയിൽ കേരളം രണ്ടാമത്
ന്യൂഡൽഹി ∙ സാമ്പത്തിക വർഷം രാജ്യത്താകെ അനുവദിച്ച 3.47 ലക്ഷം വിദ്യാഭ്യാസ വായ്പകളിൽ 14 ശതമാനത്തിലേറെ കേരളത്തിൽ. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ഈ വർഷം ഫെബ്രുവരി 28 വരെ രാജ്യത്താകെ 3,47,831 വിദ്യാഭ്യാസ വായ്പകളാണ് അനുവദിച്ചത്. ഇതിൽ രണ്ടാം സ്ഥാനത്താണു കേരളം.
55,117 വായ്പകൾ അനുവദിച്ച തമിഴ്നാടാണ് ഒന്നാമത്. കേരളം 49,885 വായ്പ അനുവദിച്ചു. കർണാടക 48,544 വായ്പ ലഭ്യമാക്കി.
രാജ്യത്ത് വായ്പ അനുവദിച്ചവരിൽ ഭൂരിഭാഗം പേരുടെയും കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷം വരെയാണെന്നും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗക്കാരാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുത്തുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
4.5 ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നു 4,57,976 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1.68 അപേക്ഷകളും പിന്നീടു പിൻവലിച്ചു. 24,915 അപേക്ഷകൾ തള്ളി. 238,952 വിദ്യാർഥികൾക്കു വായ്പ ലഭ്യമാക്കി.
