ദ​യാ​മ​ര​ണ​ത്തി​ന് വി​ധേ​യ​നാ​യ ഹ​രീ​ഷ് റാ​ണ​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു

Share our post

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ഷ്ക്രി​യ ദ​യാ​മ​ര​ണ​ത്തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു. 13 വ​ർ​ഷ​ത്തെ അ​ബോ​ധാ​വ​സ്ഥ​യ്ക്ക് ശേ​ഷം അ​ന്ത​രി​ച്ച ഹ​രീ​ഷി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ കു​ടും​ബം തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഹ​രീ​ഷ് റാ​ണ​യു​ടെ വൃ​ക്ക​ക​ൾ, ക​ര​ൾ എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. ഇ​തി​ലൂ​ടെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ കാ​ത്തി​രി​ക്കു​ന്ന മൂ​ന്ന് പേ​ർ​ക്ക് പു​തു​ജീ​വ​ൻ ല​ഭി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ക​ന്‍റെ ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

2013-ൽ ​കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രീ​ഷ് അ​ന്നു​മു​ത​ൽ ച​ല​ന​മ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ക​ന്‍റെ അ​വ​സ്ഥ പ​രി​ഗ​ണി​ച്ച് ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യോ​ടെ ദ​യാ​മ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സം​ഭ​വ​മാ​യി​രു​ന്നു ഇ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!