സി​പി​എം കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ടി.​കെ. ഗോ​വി​ന്ദ​ൻ

Share our post

ക​ണ്ണൂ​ർ: സി​പി​എം ത​ന്‍റെ കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഭാ​ര്യ​യെ പി​ൻ​ഗാ​മി​യാ​ക്കു​ന്ന​ത് പ​ല​തും മ​റ​യ്ക്കാ​ൻ വേ​ണ്ടി​യെ​ന്നും സി​പി​എം വി‌​ട്ട ‌ടി.​കെ. ഗോ​വി​ന്ദ​ൻ.

എം.​വി. ഗോ​വി​ന്ദ​ൻ ഉ​പ​ജാ​പ​ക സം​ഘ​ത്തി​ന്‍റെ ത​ട​വി​ലെ​ന്നും ‌ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ ജ​യി​ച്ചാ​ലും തോ​റ്റാ​ലും പാ​ർ​ട്ടി​യെ തി​രു​ത്തി​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പി​ണ​റാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ പി.​കെ. ശ്യാ​മ​ള സ്ഥാ​നാ​ർ​ത്ഥി​യാ​കി​ല്ലാ​യി​രു​ന്നു. സി​പി​എം ത​ന്‍റെ കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യ ഭാ​ര്യ ത​നി​ക്കാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

പി​ണ​റാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ പി.​കെ. ശ്യാ​മ​ള സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലാ​യി​രു​ന്നു. പി​ണ​റാ​യി​ക്കു​ണ്ടാ​യ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ല. പാ​ർ​ട്ടി മെ​ഷി​ന​റി പൂ‍​ർ​ണ​മാ​യും ത​ളി​പ്പ​റ​മ്പി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!