‘’ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ’’

Share our post

ഇടുക്കി: സിപിഎം വിട്ട ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന് താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് രാഷ്ട്രീയചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ല.

ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗവഞ്ചകൻ എന്ന് പറഞ്ഞാൽ എന്താണ് അർഥം”, മുഖ്യമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!