പേരാവൂരിൽ നാഷണൽ സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കും; കെ. കെ. ശൈലജ
പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും ജിമ്മിജോർജിന്റെ ജന്മനാടായ പേരാവൂരിൽ എൽ.ഡി.എഫ് സർക്കാർനാഷണൽ സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കുമെന്നും കെ.കെ.ശൈലജ പ്രസ്ഥാവിച്ചു.
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായികെ.കെ.സ്‌പോർട്‌സ് അരീനയിൽ സംഘടിപ്പിച്ച പേരാവൂരിന്റെ കായിക ഭാവി എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ. പേരാവൂർ മേഖലയിലെ കായിക രംഗത്തുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് യോഗം ചേർന്നത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എം.പി.ഡോ.വി.ശിവദാസൻ അധ്യക്ഷനായി.
എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറികെ.വി.സക്കീർ ഹുസൈൻ, സ്‌പോർട്‌സ്കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.എം. അഖിൽ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, മുഴക്കുന്ന്പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നല്ലൂർ, ആന്റണി സെബാസ്റ്റ്യൻ, എം.സി.കുട്ടിച്ചൻ, പി.ഇ.ശ്രീജയൻ ഗുരുക്കൾ, കെ.വി.രാജഗോപാൽ, കെ.ജെ.സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
