അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ വെ​ല്ലു​ന്ന ത​ക്കാ​ളിക്കൃഷിയുമായി പ്ര​സാ​ദ്

Share our post

ചെ​റു​പു​ഴ: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ വെ​ല്ലു​ന്ന ത​ക്കാ​ളി​ക്കൃ​ഷിയുമായി കൊ​റാ​ളി​മ​ല​യി​ലെ ന​ട്ടി​യി​ൽ പ്ര​സാ​ദ്. ഇ​ന്ന് ഏ​താ ദി​വ​സം എ​ന്നു ചോ​ദി​ച്ചാ​ൽ പ്ര​സാ​ദി​നും ഭാ​ര്യ​യ്ക്കും അ​റി​യി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ല. സൂ​ര്യ​നു​ദി​ക്കും മു​ന്പേ കൃ​ഷി​യി​ട​ത്തി​ലെ​ത്തും ര​ണ്ടു​പേ​രും. അ​ന്തി​മ​യ​ങ്ങി​ക്ക​ഴി​ഞ്ഞു മ​ട​ങ്ങും.

ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ണ്ടും രാ​ത്രി കൃ​ഷി​യി​ട​ത്തി​ലേ​ക്ക്. പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ അ​ക​റ്റാ​ൻ കൂ​ട്ടി​ന് അ​നു​സ​ര​ണ​യു​ള്ള അ​ഞ്ചു പ​ട്ടി​ക​ളും. ഇ​താ​ണ് അ​വ​രു​ടെ ഓ​രോ ദി​ന​വും. അ​തി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്ല. ഇതിന്‍റെ ഫലമായാണ് രോ​ഗ​കീ​ട​ബാ​ധ​യി​ലും നൂ​റു​മേ​നി വി​ള​വ് കൊ​യ്യാൻ പ്ര​സാ​ദിന് കഴിയുന്നത്.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട കൊ​റാ​ളി​മ​ല​യി​ലെ ന​ട്ടി​യി​ൽ പ്ര​സാ​ദി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2800 അ​ടി ഉ​യ​ര​ത്തി​ലാ​ണു കൊ​റാ​ളി​മ​ല.

അ​വി​ടെ ഇ​ന്നു​ള്ള​ത് ഈ ​കു​ടും​ബം മാ​ത്ര​മാ​ണ്. ഒ​റ്റ​പ്പെ​ട്ട​തും എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള​തു​മാ​യ പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ മു​ന്പ് താ​മ​സി​ച്ച​വ​രും മ​ല​യി​റ​ങ്ങി. അ​വി​ടെ​യെ​ത്താ​ൻ ജീ​പ്പ് മാ​ത്ര​മാ​ണ് ശ​ര​ണം. അ​ള്ളി​പ്പി​ടി​ച്ചു ക​യ​റി​വ​രു​ന്ന ജീ​പ്പി​ൽ ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് ത​ക്കാ​ളി​യാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പ​യ​റും പാ​വ​ലു​മാ​ണ് കൃ​ഷി ചെ​യ്യാ​റെ​ങ്കി​ൽ ഈ ​വ​ർ​ഷം ത​ക്കാ​ളി​യാ​ണ് കൃ​ഷി ചെ​യ്ത​ത്. മ​ല​മു​ക​ളി​ൽ കൃ​ഷി​ചെ​യ്ത ത​ക്കാ​ളി​പ്പാ​ടം കാ​ണു​ന്ന​വ​ർ​ക്ക് മ​നോ​ഹ​ര​കാ​ഴ്ച​യാ​ണ്.

ത​ക്കാ​ളി ചെ​ടി​യെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന രോ​ഗ​മാ​യ ബാ​ക്‌​ടീ​രി​യ​ൽ വാ​ട്ട​വും കാ​ൽ​സ്യ​ത്തി​ന്‍റെ അ​ഭാ​വം മൂ​ല​മു​ള്ള അ​ഴു​ക​ൽ രോ​ഗ​വും ഭീ​ഷ​ണി​യാ​യെ​ങ്കി​ലും യ​ഥാ​സ​മ​യ​മു​ള്ള സാ​ങ്കേ​തി​ക നി​ർ​ദേ​ശ​ങ്ങ​ൾ മൂ​ലം കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് മാ​ർ​ഗ​നി​ദേ​ശം ന​ൽ​കു​ന്ന ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!