ബി.ജെ.പി.യെ ഞെട്ടിച്ച് ഇരിക്കൂറിൽ ട്വന്റി 20 സ്ഥാനാർഥി

Share our post

ശ്രീകണ്ഠപുരം: ബി.ജെ.പി. ജില്ലാ നേതൃത്വം പോലുമറിയാതെയാണ്‌ അപ്രതീക്ഷിതമായി ഇരിക്കൂറിൽ എൻ.ഡി.എ. സ്ഥാനാർഥിയായി ട്വന്റി 20 പ്രതിനിധി ശ്രീനാഥ് പദ്‌മനാഭനെത്തിയത്. ഈ സീറ്റ് ട്വന്റി ട്വന്റിക്ക് കൊടുത്തതായി ബി.ജെ.പി. ജില്ലാ നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നില്ല. ഇരിക്കൂർ മണ്ഡലത്തിലെ ഏരുവേശ്ശി മുയിപ്ര സ്വദേശിയായ ശ്രീനാഥ് (34) കൊച്ചി കേന്ദ്രീകരിച്ചാണ് ഏറെക്കാലമായി പ്രവർത്തിച്ചിരുന്നത്.

ഇരിക്കൂറിൽ ഇക്കുറി ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, ജില്ലാ കമ്മിറ്റിയംഗം ടി.പി.രാജീവൻ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചുണ്ടപ്പറമ്പ് സ്വദേശി ജോജോ എന്നിവരാണുണ്ടായിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം സീറ്റ് സാബു ജേക്കബിന് നൽകിയത് നൽകിയതോടെയാണ് സ്ഥാനാർഥിയായി ശ്രീനാഥ് എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!