കേരളം പൊള്ളുന്നു; വേണം, സൂര്യാഘാത മുൻകരുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ
- പുറത്ത് പോകേണ്ടാത്ത സാഹചര്യത്തില്‍ പരമാവധി വീടിനുള്ളിൽ തന്നെ ഇരിക്കുക.
- രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുക.
- പുറത്തിറങ്ങുമ്പോള്‍ വെള്ള അല്ലെങ്കിൽ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
- ആഹാര കാര്യത്തില്‍, ലഘുവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.
- പുറത്ത് പോകുമ്പോള്‍ തലയും മുഖവും കൂടുതല്‍ സംരക്ഷിക്കുക. ഇതിനായി സൺസ്ക്രീൻ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
- കനത്ത ചൂടില്‍ നിന്നും രക്ഷ നേടാന്‍ പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കുക.
- പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, വികലാംഗർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ നൽകാം.
- വരും കാലങ്ങളില്‍ ചൂട് വര്‍ധിക്കും, എന്നതിനാല്‍ ഇപ്പോഴേ മരങ്ങൾ നട്ട് തണലൊരുക്കാം
- കേന്ദ്ര സംസ്ഥാന കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക, ഇതിനായി സമൂഹ മാധ്യമങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവ ശ്രദ്ധിക്കാം
- താപനിലയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക
- അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രഥമ ശുശ്രൂക്ഷ പഠിക്കാന്‍ ശ്രമിക്കുക
