കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും കോണ്‍ഗ്രസ് അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്. കഴിഞ്ഞ കുറച്ചുനാളുകളായി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു നൗഷാദ്. സംഭവം പുറംലോകം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ കുണ്ടറ പോലീസ് ആണ് പിടികൂടിയത്.
ഒളിവില്‍ പോകാന്‍ ഇയാള്‍ക്ക് കോണ്‍ഗ്രസിന്‍റെ സഹായം ലഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
