വി.കെ സനോജ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി
കോളയാട് : മട്ടന്നൂര്‍ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി. കെ. സനോജ് കോളയാട് പഞ്ചായത്തിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം നടത്തി.കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലി, കോളയാട് ടൗൺ മേഖലയിലെത്തിയ സനോജ് വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ, വൈസ്. പ്രസിഡന്റ് എം. റിജി, എ.ഷാജു, ടി.ജയരാജൻ, പി. കെ. രാജീവൻ, സി പ്രഭാകരൻ, കെ. കെ.വിജേഷ് തുടങ്ങിയവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
