പാചകവാതക ക്ഷാമം: ഹോട്ടലുകൾ 23ന്‌ അടച്ചിടും

Share our post

കൊച്ചി: ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സൂചനാ പണിമുടക്ക്‌ നടത്താൻ കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. 23ന്‌ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടും. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 19ന് എണ്ണക്കമ്പനികളുടെ ബോട്ട്ലിങ്‌ പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തും.

വാണിജ്യസിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാപട്ടികയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്ന്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി എന്‍ അബ്‌ദുള്‍ റസാഖും പ്രസ്‌താവനയിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!