കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ കാമുകനൊപ്പം കേരളത്തിൽ; പോലീസ് സംരക്ഷണം തേടി

Share our post

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ. വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലാണ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു.

ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

പൂവാറിൽ സിനിമ ഷൂട്ടിങിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് പിതാവ് ജയ് സിങ് ഭോസ്ലെയെയും സിനിമാ സംഘത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനൊപ്പം ജീവിക്കാനുള്ള ആഗ്രഹം പെൺകുട്ടി പോലീസിന് മുന്നിൽ വെളിപ്പെടുത്തി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!