ക​ണ്ണൂ​ര്‍ സി​റ്റി ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ന്‍രാ​ജ് ഉ​ള്‍​പ്പ​ടെ ഏ​ഴുപേ​ർ​ക്ക് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ

Share our post

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​നി​ധി​ന്‍​രാ​ജ് ഉ​ള്‍​പ്പ​ടെ ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡി​ജി​പി​യു​ടെ കു​റ്റാ​ന്വേ​ഷ​ണ​മി​ക​വി​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ. വ​ട​ക​ര​യ്ക്ക് സ​മീ​പം ചോ​റോ​ടി​ല്‍ കാ​റി​ടി​ച്ച് സ്ത്രീ ​മ​രി​ക്കു​ക​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത കേ​സ​ന്വേ​ഷ​ണ മി​ക​വി​നാ​ണ് പി. ​നി​ധി​ന്‍​രാ​ജി​നെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​റി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. സം​ഭ​വ​സ​മ​യം കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യാ​യി​ര​ന്നു നി​ധി​ൻ​രാ​ജ്.

ക​തി​രൂ​രി​ലെ അ​ഷ്റ​ഫ് വ​ധ​ക്കേ​സ് തെ​ളി​യി​ച്ച അ​ന്ന​ത്തെ കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​റും നി​ല​വി​ൽ കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​മാ​യ കെ.​വി വേ​ണു​ഗോ​പാ​ൽ, വ​ള​പ​ട്ട​ണം മ​ന്ന​യി​ലെ‍ അ​രി മൊ​ത്ത​വ്യാ​പാ​രി കെ. ​അ​ഷ്റ​ഫി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു​റു​പ​വ​ന്‍ സ്വ​ര്‍​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യെ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​റ​സ്റ്റ് ചെ​യ്ത അ​ന്ന​ത്തെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും നി​ല​വി​ൽ പാ​ല​ക്കാ​ട് സി​റ്റി ക​മ്മീ​ഷ​ണ​റു​മാ​യ എ​സ്.​പി.​അ​ജി​ത്ത്കു​മാ​ർ , വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​റും നി​ല​വി​ലെ കോ​ഴി​ക്കോ​ട് സി​റ്റി ക​ൺ​ട്രോ​ൾ റൂം ​എ​സി​പി​യു​മാ​യ ടി.​പി. സു​മേ​ഷ് , എ​സ്ഐ ടി.​എം. വി​പി​ൻ,എ​എ​സ്ഐ​മാ​രാ​യ എം. ​സ്നേ​ഹേ​ഷ് , പി.​കെ. ഷാ​ജി എ​ന്നി​വ​രാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച മ​റ്റു​ദ്യോ​ഗ​സ്ഥ​ർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!