പെന്തക്കോസ്ത് സഭയെ സർക്കാർ അംഗീകരിച്ചു
തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള എസ്സിസിസി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
