ഷാനിമോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതി
തിരുവനന്തപുരം : കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതി. ഷാനിമോൾ ഉസ്മാൻ കർണാടകയിൽ മരുമകന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിയ ശേഷം മറ്റു താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയേറിയെന്നാണ് ആരോപണം. 20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നും പ്രവാസികൾ വാർത്താ സമ്മേളനം നടത്തി അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഷാനിമോൾക്ക് കർണാടക കോൺഗ്രസ് സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നും പിന്നെ എന്ത് കോടതി എന്ന് ഷാനിമോൾ പറഞ്ഞുവെന്നും അവർ പറഞ്ഞു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് പൊലീസിനെകൊണ്ട് ഷാനിമോൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും അവർ ആരോപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കെ സി വേണുഗോപാലിനും വി ഡി സതീശനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് ഷാനിമോൾ കൈക്കലാക്കി പ്രവാസികളെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ലാണ് ഷാനിമോള്‍ ഉസ്മാന് ഫ്ലാറ്റുകള്‍ എടുത്തത്. 100 കോടി രൂപയുടെ സ്വത്താണ് ഷാനിമോള്‍ ഉസ്മാന് തട്ടിയെുക്കാന് ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. 100 കോടി വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയമാണ് മകളുടെയും മരുമകന്റെയും പേരിൽ അനധികൃതമായി കൈവശപ്പെടുത്തിയത്. 215 സർവീസ് അപ്പാർട്മെന്റുകളിൽ 20 എണ്ണം നടത്തിപ്പിനായി കരാർ എഴുതിയശേഷം കാലാവധി കഴിഞ്ഞിട്ടും വിട്ടുനൽകിയില്ല. 1,25,000 രൂപ പ്രതിമാസം നൽകാമെന്ന് സമ്മതിച്ചാണ് റെസ്റ്റോറന്റ് വാടകയ്ക്ക് നൽകിയത്. വാടകയിനത്തിൽ പണം ഉടമകൾക്ക് നൽകിയതുമില്ല. സ്ഥലം കൈയേറി സീക്ക് ഹോട്ടൽസ് എന്ന ബോർഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം അവകാശപ്പെട്ടിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
വ്യാജരേഖകളുണ്ടാക്കിയാണ് അനധികൃത കൈവശപ്പെടുത്തൽ. മറ്റു അപ്പാർട്മെന്റുകളിലേക്ക് കയറാൻ ഉടമകളായ പ്രവാസികളെ ഗുണ്ടസംഘത്തെ ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും അനുവദിക്കുന്നില്ല. അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നുമാണ് പ്രവാസികളുടെ പരാതി. നീതി ലഭിച്ചില്ലെങ്കിൽ ഷാനിമോളുടെ വസതിക്ക് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് ഫ്ലാറ്റ് ഉടമകളായ ജോസഫ് ചാക്കോ, ജോയി പ്രസാദ്, ഡി മനുവേൽ, അഡ്വ. കെ സി ഫിലിപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
