അവകാശ തർക്കം; കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി

Share our post

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി. കൊയ്യേരിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ അവകാശത്തെച്ചൊല്ലി രണ്ട് കുടുംബം​ഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ‌

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാ​ഗമായി ചില ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് കയ്യേറ്റമുണ്ടായി. രണ്ട് കുടുംബങ്ങളേയും അനുകൂലിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

പൊലീസ് എത്തിയാണ് ഇരുവിഭാ​ഗങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിയത്. ക്ഷേത്രോത്സവത്തിന്റെ ചടങ്ങുകൾ പുനരാരംഭിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂട്ടയടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!