എം.എസ്‌.എഫ് പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് പേരാവൂരിൽ തുടക്കം

Share our post

പേരാവൂർ : “കരുതി വെക്കാം പറവകൾക്കായ് കനിവിൻ നീർക്കുടം” എന്ന പ്രമേയത്തിൽ എം.എസ്‌.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ‘പറവകൾക്കൊരു നീർക്കുടം’ പദ്ധതിക്ക് തുടക്കം. മാർച്ച്‌ ആറു മുതൽ ശാഖ, ക്യാമ്പസ് തലങ്ങളിൽ നടത്തുന്ന പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പേരാവൂർ തൊണ്ടിയിൽ മികച്ച കുട്ടി കർഷകനുള്ള അവാർഡ് ജേതാവ് അംബരീഷ് നിർവഹിച്ചു. എം.എസ്‌.എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ, മസ്ക്കറ്റ് കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡന്റ്‌ അസ്‌ലം, എം.എസ്‌.എഫ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഫഹദ് മുരിങ്ങോടി, നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ അസ്‌ലം നല്ലൂർ , ഫർസീൻ പേരാവൂർ, മുഹമ്മദ്‌ അറഫാത്ത്, എ.കെ സിനാൻ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!