പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി
കാക്കയങ്ങാട് : പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി. കോട്ടയം പാമ്പാടി സ്റ്റേഷനിലാണ് മറ്റൊരു പെൺകുട്ടി സമാനമായ പരാതി നൽകിയിരിക്കുന്നത്. ഷാജുവിന്റെ വീട്ടിൽ കൗൺസിലിങ്ങിനെത്തിയ പരാതിക്കാരിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. 2024-ലും 2025-ലുമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു. കോട്ടയം പാമ്പാടി പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയ കേസ് മുഴക്കുന്ന് പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞമാസം 23നാണ് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടയാണ് വീണ്ടും സമാനമായ പരാതി.
