യുവതിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി, പതിനഞ്ചുകാരനെതിരെ ലൈം​ഗികാതിക്രമം; ഏഴ് വർഷം കഠിന തടവ്

Share our post

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)യാണ് ശിക്ഷിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

2025 ഏപ്രിൽ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികിൽവെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. ആരോടും ഇക്കാര്യം പറയരുതെന്നും പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി പ്രദേശത്തുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. എച്ച് എ രവി ശങ്കർ തമ്പി എന്നിവർ ഹാജരായി. വഞ്ചിയൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌ സി ആണ് കേസ് അന്വേഷിച്ചത്.

2012 മെയ് മാസത്തിൽ ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ പീഡിപ്പിക്കുകയും, ഈ കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് പതിനഞ്ചുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!