മലയോരത്തിന് ആവേശമായി ഓൾകേരള സി.ടി.ഡി.സി വോളിക്ക് മണത്തണയിൽ ഉജ്ജ്വല തുടക്കം

Share our post

പേരാവൂർ: വോളീബോൾ പ്രേമികളെ ആവേശഭരിതരാക്കി മണത്തണയിൽ ഓൾകേരള വോളീബോൾ മത്സരത്തിന് ആവേശോജ്വല തുടക്കം. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫയർ ട്രസ്റ്റ് സംഘടിക്കുന്ന സി.ടി.ഡി.സി ഓൾ കേരള വോളി രണ്ടാം എഡിഷൻ മണത്തണ കെ.പി.കെ.നായർ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായി. ഫൊറോന വികാരി മാത്യു തെക്കേമുറി മുഖ്യഭാഷണം നടത്തി. പി.വി.വിനോദൻ, കെ.ജെ.സെബാസ്റ്റ്യൻ, വി.പി.സമദ്, ടി.വിനോദ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കോഴിക്കോട് സായി സെന്ററിനെ പരാജയപ്പെടുത്തി കണ്ണൂർ ടൗൺ സ്‌ക്വയർ സെമിയിൽ കടന്നു. പ്രദർശന മത്സരത്തിൽ ബ്രദേഴ്‌സ് അത്തൂരിനെ തോല്പ്പിച്ച് ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി പേരാവൂർ ജേതാക്കളായി. ഇന്ന് നടക്കുന്ന മത്സരത്തിൽ യുവധാര പട്ടാനൂരും ന്യൂ പ്രസാദ് വെള്ളച്ചാലും ഏറ്റുമുട്ടും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!