പേരാവൂർ പഞ്ചായത്ത് ബജറ്റിൽ 32 കോടിയുടെ വികസന പ്രവർത്തനങ്ങൾ
പേരാവൂർ: ടൗണിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കൻ വൈറ്റ്‌ലാൻഡ് ട്രീറ്റ്‌മെന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 32 കോടി 47 ലക്ഷം രൂപ വരവും 32 കോടി 26 ലക്ഷം രൂപ ചിലവും 48 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ടൗൺ സൗന്ദര്യവ്തകരിക്കാനും ഓട്ടോ-ടാക്‌സി സ്റ്റാൻഡുകൾ സ്ഥാപിക്കാനും മൃഗാസ്പത്രി വികസനത്തിനും പേരാവൂർ ഫെസ്റ്റിനും തെരുവ് നായ ശല്യം പരിഹരിക്കാനും ഷെല്ട്ടർ നിർമിക്കാനും ഫണ്ട് വകയിരുത്തി. വികേന്ദ്രയുടെ തുടർപ്രവർത്തനം, മൃഗസംരക്ഷണം, സ്ത്രീകളുടെ ഉന്നമനം,യുവജനങ്ങൾക്ക് സ്‌പോർട്‌സ് ഉപകരണങ്ങൾ, പഞ്ചായത്ത് ഓഫീസ് നവീകരണം, അങ്കണവാടികളുടെ അടിസ്ഥാന വികസനം,സ്‌കൂളുകളുടെ വികസനം എന്നിവക്കും ഫണ്ട് വകയിരുത്തി.
എല്ലാ പ്രദേശത്തും തെരുവ് വിളക്കുകൾ സ്ഥാപിക്കാനും പട്ടികജാതി-പട്ടികവർഗ വികസനത്തിനുംകുടിവെള്ള പദ്ധതികൾക്കും വയോജനങ്ങളുടെ ഉന്നമനത്തിനുംബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് ബജറ്റവതരിപ്പിച്ചു. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, റാണി ടോമി, ഷീബ ഗോപിനാഥ്, സെക്രട്ടറി ബാബു ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.രഗിലാഷ് എന്നിവർ സംസാരിച്ചു.
