മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം

Share our post

പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ്106-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. യുവ എഴുത്തുകാരി അമൃത കേളകം മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര, കലാ, കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അനുമോദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ്, ലിസമ്മ ജോസഫ്, ബേബി സോജ, എം.എസ്.രാഖിമോൾ, പ്രിൻസിപ്പാൾ വി. ബി. രാജലക്ഷ്മി, പ്രഥമധ്യാപകൻകെ.വി.സജി, കെ. സന്തോഷ്, പി. ഷജോദ്, പി.സി. ജോമോൻ തുടങ്ങിയവർ സംസാരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!