സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപിച്ച പ്രതിക്ക് 9 വർഷം കഠിന തടവ്

Share our post

കോഴിക്കോട്: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ലൈംഗികമായി പീഡിപിച്ച പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ പ്രതിയായ സായൂജ് ഈ വഴി ബൈക്കിൽ വരികയും ട്യൂഷൻ സെന്ററിൽ ഇറക്കാം എന്ന് പറഞ്ഞ് കുട്ടിയെ ബൈക്കിൽ കയറ്റുകയും ചെയ്തു. എന്നാൽ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

കോഴിക്കോട് പേരാമ്പ്ര തണ്ടോപാറ സ്വദേശിയാണ് സായൂജ് . ഒൻപത് വർഷം കഠിന തടവിനും 17,000 രൂപ പിഴയൊടുക്കാനുമാണ് വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. 2024 ഫെബ്രുവരി പത്താം തീയ തിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര പൊലീസ് അന്വേഷിച്ച കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!