കേരളത്തിൽ ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം

Share our post

തിരുവനന്തപുരം: നിയമസഭയിൽ 2026 ലെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം. ആശമാർക്കും അങ്കണവാടി തൊഴിലാളികൾക്കും ആശ്വാസം.

കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചു എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ട്.

അഭ്യസ്തവിദ്യരായുള്ള യുവാക്കൾക്ക് നൽകുന്ന ധനസഹായം കണക്ട് ടു വർക് സ്കോളർഷിപ്പിന് 400 കോടി രൂപ. സാക്ഷരത പ്രേരക്കുമാർക്ക് 1000 രൂപയുടെ വർദ്ധനവ്.

  • മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടി രൂപ
  • ഗ്രാമ പ്രദേശങ്ങളിലെ തൊഴിൽ വർധനയ്ക്ക് വേണ്ടി 10 കോടി രൂപ
  • നെല്ല് വികസന സംയോജന പദ്ധതികൾക്കായി 150 കോടി രൂപ
  • ക്ഷീര വികസന മേഖലയ്ക്ക്ക് 128 കോടി
  • മൃഗ സംരക്ഷണത്തിന് 318 കോടി
  • ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി
  • ക്ലീൻ പമ്പ പദ്ധതിക്ക് 30 കോടി രൂപ
  • ഗ്രാമവികസനത്തിന്‌ 1997.9 കോടി
  • തീരദേശ വികസനത്തിന്‌ 153.98 കോടി
  • അതിദാരിദ്ര്യ നിർമാർജനത്തിന് രണ്ട് കോടി രൂപ
  • പുനർഗേഹം പദ്ധതിക്ക് 64.2 കോടി
  • വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് 100 കോടി
  • വയോജനങ്ങൾക്കുള്ള റിട്ടയർമെന്റ് ഹോമിനായി 30 കോടി രൂപ
  • റോഡപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ
  • അവതരിപ്പിക്കുന്നത് രാജ്യത്തെ ആദ്യത്തെ എൽഡർലി ബഡ്ജറ്റ്
  • എസ്‌ഐആറിൽ കുരുങ്ങില്ല; നേറ്റിവിറ്റി കാർഡിന് 20 കോടി രൂപ
  • ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
  • സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 15 കോടി രൂപ
  • കാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1000 ത്തിൽ നിന്ന് 2000 രൂപയായി ഉയർത്തി
  • സംസ്ഥാനത്ത് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് ഒരു ലക്ഷത്തിലധികം പേരെ
  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഓണറേറിയം വർധിപ്പിക്കും
  • സാക്ഷരത പ്രേരക്കുമാർക്ക് 1000 രൂപയുടെ വർദ്ധനവ്
  • സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപ
  • ക്ഷേമ പെൻഷന് 14,500 കോടി രൂപ
  • കണക്ട് ടു വർക് സ്കോളർഷിപ്പിന് 400 കോടി രൂപ

 

അങ്കണവാടി തൊഴിലാളികൾക്കും പ്രതിമാസ വേതനത്തിൽ 1000 രൂപ ഉയർത്തി. ഹെൽപർമാരുടെ വേതനത്തിലും 500 രൂപ വർദ്ധനവ്

ആശാ വർക്കർമാർക്ക് ഓണറേറിയത്തിൽ 1000 രൂപ വർദ്ധനവ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!