കൂടത്തായി കേസ്; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്‌പി ഹരിദാസിനെയാണ് വിസ്‌തരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാകും വിസ്‌താരം. ജോളി തന്റെ ആദ്യ ഭർത്താവ് റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. കേസിലെ സാക്ഷികളെയെല്ലാം കോടതി വിസ്‌തരിച്ചു കഴിഞ്ഞു. സാക്ഷികളിലൊരാളെ വീണ്ടും വിസ്‌തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും2011ലാണ് ജോളി റോയ് മാത്യുവിനെ കൊലപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്. അതിപ്പോൾ അവസാന ഘട്ടത്തിലാണ്.
