പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനംനടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

Share our post

പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ വീടിനുസമീപം നിർത്തിയിട്ട ബൈക്ക് ആണ് രാത്രി തീയിട്ട് നശിപ്പിച്ചത്.

വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന് അനുകൂലമായി സ്വന്തം നാട്ടിൽ പ്രകടനം നടന്നത്. ഇതിന് നേതൃത്വംനൽകിയ ആളായിരുന്നു പ്രസന്നൻ. ഇയാളുടെ ബൈക്കാണ് രാത്രിയോടെ കത്തിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്നിടത്ത് സിസിടിവി ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്പ്രദേശത്ത് കുഞ്ഞികൃഷ്ണന് അനുകൂലമായി ഫ്ലക്സുകളും സ്ഥാപിച്ചിരുന്നു. ഇതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

സംഘടിതമായ ധനാപഹരണമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ നടന്നതെന്ന് ആരോപിച്ചാണ് മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്. തെറ്റുചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് സിപിഎം കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!