എൻ.അലി ഹാജി (സാബിറ അലീക്ക) അനുസ്മരണവും മൗനജാഥയും
പേരാവൂർ: ആദ്യകാല വ്യാപാരിയും സാബിറ ഫുട്ട് വെയർ ഉടമയുമായിരുന്ന എൻ.അലി ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് മൗന ജാഥയും അനുസ്മരണ പൊതുയോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ, കൂട്ട ജയപ്രകാശ്, അരിപ്പയിൽ മുഹമ്മദ്, ജയചന്ദ്രബോസ്, എ.കെ.ഇബ്രാഹിം, ഷിനോജ് നരിതൂക്കിൽ, ഷബി നന്ത്യത്ത്, ജോസ് പള്ളിക്കുടിയിൽ, എൻ.രാജേഷ്, പൊയിൽ മുഹമ്മദ്, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
