പുതിയ പൊലീസ് കെട്ടിടങ്ങളും റെയിൽ മൈത്രി ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share our post

തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസിന്റെ 13 പുതിയ കെട്ടിടങ്ങളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെതടക്കം 10 കെട്ടിടങ്ങളുടെ കല്ലിടലും മുഖ്യമന്ത്രി നടത്തി. മന്ത്രി വി ശിവൻകുട്ടി, പൊലീസ് ആസ്ഥാനം ഡിജിപി എസ് ശ്രീജിത്, തൈക്കാട് വാ‌‌ർഡ് കൗൺസിലർ വേണു​ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയിൽവേ പൊലീസ് തയ്യാറാക്കിയതാണ് ‘റെയിൽ മൈത്രി’ ആപ്ലിക്കേഷൻ. പൊലീസ് മാതൃകയിൽ കുറ്റകൃത്യങ്ങളുടെ വിവരം രേഖപ്പെടുത്താൻ ആപ്പിൽ സൗകര്യമുണ്ട്. റെയിൽവേ പരിധിയിൽ കുറ്റകൃത്യമുണ്ടായാൽ കേസെടുക്കുന്നതിനൊപ്പം വിവരങ്ങൾ ആപ്ലിക്കേഷനിലും രേഖപ്പെടുത്തും. പ്രതികളെ പിടികൂടുമ്പോഴും വിവരങ്ങൾ രേഖപ്പെടുത്തും. സ്ഥിരമായി ലഹരി കടത്തുന്നവരുടെ വിവരങ്ങളും ഉൾപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!