പിഎസ്‍സി: അഭിമുഖം
തിരുവനന്തപുരം : കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024– മുസ്ലീം, 446/2024– പട്ടികവർഗം) തസ്തികയിലേക്ക് ഫെബ്രുവരി 3 മുതൽ 6 വരെ രാവിലെ 5.30 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, പ്രസ്തുത തസ്തികകളുടെ വിജ്ഞാപനത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള പ്രമാണപരിശോധന അന്നേ ദിവസം നടത്തും. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല.
അഭിമുഖം
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 248/2024) തസ്തികയിലേക്ക് ജനുവരി 28 ന് പിഎസ്‍സി പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 445/2022) തസ്തികയിലേക്ക് ജനുവരി 28, 29 തീയതികളിൽ പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 661/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ജനുവരി 28, 29, 30 തീയതികളിലും രണ്ടാംഘട്ട അഭിമുഖം ഫെബ്രുവരി 5 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. രണ്ടാംഘട്ട അഭിമുഖത്തിൽ ഉൾപ്പെട്ടവർക്കുളള അറിയിപ്പ് പിന്നീട് ലഭ്യമാകുന്നതായിരിക്കും.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 71/2024) തസ്തികയിലേക്ക് ജനുവരി 28, 29, 30 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
ഒഎംആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 276/2025) തസ്തികയിലേക്ക് ജനുവരി 27 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ/റീജിയണൽ മാനേജർ (ജനറൽ/സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 29/2020, 30/2020, 32/2020, 33/2020) തസ്തികയിലേക്ക് ജനുവരി 28 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (കാറ്റഗറി നമ്പർ 279/2025) തസ്തികയിലേക്ക് ജനുവരി 29 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിങ്) വകുപ്പിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 578/2024) തസ്തികയിലേക്ക് ഫെബ്രുവരി 2ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്/പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 097/2025, 180/2025) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
