പേരാവൂരിൽ പേ പാർക്കിങ്ങ് ഏരിയ ഒരുങ്ങുന്നു
പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാവൂർ ഇരിട്ടി റോഡിൽ പേ പാർക്കിങ്ങ് ഏരിയ ഒരുങ്ങുന്നു. പേരാവൂർ ജുമാ മസ്ജിദിന് സമീപമാണ് പാർക്കിങ്ങ് ഒരുക്കുന്നത്. പേ പാർക്കിങ്ങ് പ്രവർത്തനക്ഷമമാവുന്നതോടെ ടൗണിലെ നോ പാർക്കിങ്ങ് ബോർഡുകൾ എടുത്തുമാറ്റും.
ടൗണിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ട്രാഫിക് അവലോകന സമിതിയിൽ എത്രയുമുടനെ പേ പാർക്കിങ്ങ് ഒരുക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉറപ്പ് നല്കിയിരുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യവാരമോ പേ പാർക്കിങ്ങ് പ്രവർത്തനക്ഷമമക്കാനാണ് ശ്രമിക്കുന്നതെന്ന് ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ് ന്യൂസ് ഹണ്ടിനോട് പറഞ്ഞു.
