മുഴക്കുന്നിൽ ഫിലിം ഫെസ്റ്റ്; പോസ്റ്റർ പ്രകാശനം നടത്തി

Share our post

മുഴക്കുന്ന് : ഗദ്ദർ സാംസ്കാരിക വേദി മുഴക്കുന്നിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ജാഫർനല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. ഗോപാലന് നൽകി ഉദ്ഘാടനം ചെയ്തു. ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെയാണ് ഫിലിം ഫെസ്റ്റ്. 30ന് വൈകിട്ട് 5ന് സിനിമാ സംവിധായകൻ ഷെറി ഗോവിന്ദൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.31ന് സിനിമ പ്രദർശനവും ചിത്രരചനയും വിവിധ കലാപരിപാടികളുമുണ്ടാവും. സിനിമയിലെ രാഷ്ട്രീയം എന്ന വിഷയത്തിൽ സിനിമ സംവിധായകൻ ടി. ദീപേഷ് പ്രഭാഷണം നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!