കാൽടെക്‌സിൽ ഏഴ് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു
കണ്ണൂർ : കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല. ഏഴ് വാഹനങ്ങൾക്ക് കേടു പറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ ഇടിച്ചു. ഓട്ടോ, ബൈക്ക്, കാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഇവിടെ ഒരുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
